Uncategorized

സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അശ്ലീല
ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുവെന്ന കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

തൊപ്പിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്.ഐടി നിയമപ്രകാരമായിരുന്നു കേസ്.
സുഹൃത്തുക്കളുടെ നഗ്‌നവീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്‌തതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീർ എന്നിവർ തൊപ്പിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്നദൃശ്യങ്ങൾ കാണിച്ചത്.
സുഹൃത്തുക്കൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.കേസിലെ മറ്റൊരു പ്രതിയായ ‘തൊപ്പി ഗാങ്ങി’ലെ മമ്മു എന്ന മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ മഞ്ചേരി പൊലീസിന്റേതായിരുന്നു നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button