Uncategorized

ഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. പരവൂർ പുത്തന്‍കുളം അശ്വതിയില്‍ ഡി മോഹന്‍കുമാര്‍ (60) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഈ മാസം 16 നാണ് മരണപ്പെട്ടത്. കഴിഞ്ഞ 35 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു മോഹന്‍കുമാര്‍.

ലീനയാണ് ഭാര്യ, അപര്‍ണ മോഹന്‍, എം ആകാശ് എന്നിവരാണ് മക്കള്‍. ആര്‍ രാകേഷ് മരുമകനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button