പൂട്ടിക്കിടന്ന ഫാക്ടറിയിൽ മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

പൂട്ടിക്കിടന്ന കാഷ്യു ഫാക്ടറിയിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിലെ ചേരിക്കോണം ചിറയിൽ വീട്ടിലെ താജുദീൻ മകൻ മാഹീൻ(25), ഷിജു മകൻ ഷിബിലാൽ(28) എന്നിവരാണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. നല്ലിലയിൽ പൂട്ടിക്കിടക്കുകയായിരുന്ന കാഷ്യു ഫാക്ടറിയിലെ അലൂമിനിയം റൂഫിങ്ങ് ഷീറ്റുകൾ, കോപ്പർ വയറുകൾ, വാഴക്കുലകൾ എന്നിവയ ഉൾപ്പെടെ ഒരുലക്ഷത്തി അമ്പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 20 തീയതി കണ്ണനല്ലുർ പോലീസ് സ്റ്റഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. മാഹീൻ മോഷണവും അക്രമവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കണ്ണനല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ സ്വാതിയുടെ നേതൃത്വത്തിൽ എസ്.ഐ റെനോകസ് സിപിഒ മാരായ നജുമുദീൻ, ജിഷ്ണു, അജിൻ, പ്രമോദ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.




