Uncategorized

നെയ്യാറ്റിൻകര സ്വദേശികളായ അച്ഛനും അമ്മയും മകനും ആലപ്പുഴയിൽ പൊലീസ് പിടിയിൽ; പോത്തൻകോട് സ്വദേശിയെ മദ്യം കൊടുത്ത് മയക്കി പണം തട്ടിയ കേസിൽ അറസ്റ്റ്

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ ഗൃഹനാഥനെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി പത്തുലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിൽ കുടുംബം പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരെയാണ് ആലപ്പുഴയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ നിർദേശാനുസരണം സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്ഐ മുജീബ്, എഎസ്ഐ ഉല്ലാസ്, പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, വിപിൻദാസ്, ശ്യാം, ബിജു, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് അതിവിദഗ്ധമായി പ്രതികളെ വലയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button