സംസ്ഥാനത്ത് ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത 214 ലഹരി കേസുകളിൽ പ്രതികളായി വിദ്യാര്‍ഥികള്‍. 103 വിദ്യാര്‍ഥികള്‍ പ്രതികളായ കോട്ടയമാണ് കുട്ടിപ്രതികളുടെ കാര്യത്തില്‍ മുന്നില്‍. എറണാകുളം-85, ഇടുക്കി, കോഴിക്കോട് -ആറുവീതം, തിരുവനന്തപുരം- അഞ്ച്, തൃശൂര്‍-ഒന്‍പത് എന്നിങ്ങനെയാണ് ഇതരജില്ലകളിലെ കണക്കുകള്‍.
ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ലഹരി കേസില്‍ ഇടുക്കിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രതിയായിട്ടുണ്ട്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇതുവരെ 4619 കേസുകളാണ് വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2005 മുതല്‍ ഇതുവരെ 45,380 പേര് വിവിധ ലഹരി കേസുകളിലയി പ്രതികളായപ്പോള്‍ ഇതില്‍ 2199 പേരും ഒന്നിലധികം കേസുകളിലെ പ്രതികളാണ്.