Uncategorized
ഇരിട്ടിയിൽ വൻ ലഹരി വേട്ട; രണ്ട് ലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി ഉളിയിൽ സ്വദേശി പിടിയിൽ

ഇരിട്ടി: ഇരിട്ടി പോലീസ് നടത്തിയ വൻ ലഹരി വേട്ടയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കളുമായി ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെ പിടികൂടി.
ഇരിട്ടി പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എ എസ് ഐ സാരാഗ്, എസ്.സി.പി.ഒ മാരായ രാജേഷ്,ജിമ്മി, സി.പി.ഒ മാരായ ജയൻ , ഷംസുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



