Uncategorized

മോഷ്ടിച്ച എട്ട് പവൻ സ്വർണം തിരികെ നൽകി; മാപ്പപേക്ഷയുമായി കള്ളൻ,​ ഗുരുവായൂരിൽ വേറിട്ട സംഭവം

ഗുരുവായൂർ അരിയന്നൂരിൽ വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് സംഭവത്തിൽ ട്വിസ്റ്റ്. മോഷ്ടാവ് മോഷണ മുതലിൽ എട്ട് പവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. അരിയന്നൂർ സ്വദേശി ഡോ. അബൂബക്കർ മുഹമ്മദ് റാഫിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. റാഫിയുടെ വീട്ടിൽ നിന്ന് പത്ത് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

മോഷ്ടിച്ച 10 പവൻ സ്വർണാഭരണങ്ങളിൽ രണ്ടു പവൻ വില്പന നടത്തിയെന്നും, ബാക്കി സ്വർണാഭരണങ്ങൾ തിരികെ നൽകുന്നുണ്ടെന്നും മോഷണം സംബന്ധിച്ച കേസ് പിൻവലിക്കണമെന്നുമായിരുന്നു മോഷ്ടാവിന്റെ കത്ത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചതോടെ പൊലീസ് കേസന്വേഷണം ഊർജ്ജതപ്പെടുത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് മോഷണ മുതൽ തിരികെ നൽകി മോഷ്ടാവ് മാപ്പപേക്ഷിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button