Uncategorized
ചെറുപുഴ ടൗണിൽ ട്രാൻസ്ഫോർമറിന്റെ കേബിളിന് തീപിടിച്ചു.

ചെറുപുഴ ടൗണിൽ ട്രാൻസ്ഫോർമറിന്റെ കേബിളിന് തീ പിടിച്ചു. കെഎസ്ഇബി ജീവനക്കാരന്റെ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറുപുഴ ടൗണിൽ ഇന്ത്യൻ ഓയിൽ പെറ്റ്രോൾ പമ്പിന് സമീപമുള്ള ട്രാൻസ്ഫോർമറിലെ കേബിളുകൾക്ക് ഇന്ന് രാവിലെയാണ് തീപിടിച്ചത്. . വിവരം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അംഗം അനീഷ് ആന്റണിയുടെ നേതൃത്വത്തിൽ, കെഎസ്ഇബി അധികൃതരെയും ഫയർ ഫോഴ്സിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ, കെഎസ്ഇബിയിലെ ഒരു ജീവനക്കാരൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറി തീ നിയന്ത്രണവിധേയമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങോത്ത് നിന്ന് സംഗവും സ്ഥലത്തെത്തിയിരുന്നു. ഈ പൂർണ്ണമായും മാനച്ച ശേഷം സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.



