27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു
Kerala

യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു

ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.

ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ് അപകടം. ഫുജൈറ കേന്ദ്രീകരിച്ച് ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആസ്പത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

Related posts

എം.​ബി. രാ​ജേ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

Aswathi Kottiyoor

വില കുതിച്ചുയരും ; പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദ​ഗ്ധർ

Aswathi Kottiyoor

തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം: പത്രപരസ്യത്തിന് നന്ദിയെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox