Uncategorized
പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി; എതിരിടാന്‍ ബിജെപി പ്രവര്‍ത്തകരും സംഘടിച്ചു

കോട്ടയം പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറി. അതിനിടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തി. പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഇരുസംഘങ്ങള്‍ക്കും നടുക്ക് നില്‍ക്കുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പരിശ്രമിക്കുകയുമാണ്.
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ വീട്ടിലേക്കുള്ള ഡിവൈഎഫ്‌ഐ പ്രതിഷേ




