Uncategorized

അല്‍ബേനിയയില്‍ സുപ്രീം കോടതി തീവെച്ച സംഭവം; ദൃശ്യങ്ങള്‍ പങ്കുവെച്ച് സഞ്ജയ് റാവത്തും പവന്‍ ഖേരയും

ന്യൂഡല്‍ഹി: അല്‍ബേനിയയില്‍ സുപ്രീം കോടതിക്ക് തീവച്ച ദൃശ്യങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ശിവ സേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ചയ് റാവത്തും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുമാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. എല്ലാ രാജ്യങ്ങളും ഈ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം എന്നാണ് സഞ്ചയ് റാവത്ത് കുറിച്ചത്. വലതുപക്ഷം അല്‍ബേനിയയിലെ സമരത്തെ ഒരു ഉദാഹരണമായി കാണില്ല എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം.

‘അല്‍ബേനിയയിലെ ജനങ്ങള്‍ സുപ്രീം കോടതിക്ക് തീയിട്ടു. അഴിമതിക്കാരായ പ്രധാനമന്ത്രിമാരെ സുപ്രീം കോടതി സഹായിക്കുന്നു എന്നതായിരുന്നു ജനങ്ങളുടെ രോഷത്തിന് കാരണം. പ്രതിഷേധിക്കുന്ന ജനക്കൂട്ടം പാര്‍ലമെന്റിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെയും, മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഈ സംഭവങ്ങളില്‍ നിന്ന് എല്ലാ രാജ്യങ്ങളും പാഠം ഉള്‍ക്കൊള്ളണം,’ എന്ന് റാവത്ത് എഴുതി. ഒപ്പം ത്രിവര്‍ണ്ണ പതാകയുടെ ചിത്രവും അദ്ദേഹം ചേര്‍ത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button