Uncategorized

തമിഴ്നാട്ടിൽ നഴ്സായ യുവതിയെ കൊലപ്പെടുത്തി മാല കവർന്നത് സഹപ്രവർത്തകൻ; ‘ക്രമസമാധാനനില തകർന്നു’, വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ

ചെന്നൈ: നഴ്സായ യുവതിയെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്ന കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. തിരുപ്പൂർ പല്ല​ഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശരവണനെ(23)യാണ് പൊലീസ് പിടികൂടിയത്. ഇതേ ആശുപത്രിയിലെ നഴ്സായ രാമനാഥപുരം സ്വദേശിനി ഉത്തര(26)യാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 15-നായിരുന്നു സംഭവം.

ഒക്ടോബർ 15 മുതൽ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒക്ടോബർ 17-ന് വിജയമം​ഗലം ടോൾ​ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉത്തരയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സഹപ്രവർത്തകനായ ശരവണനാണ് കൊലപാതകത്തിന് പിന്നിലെന്നും മനസിലായി. തുടർന്ന് ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

സ്വർണം തട്ടിയെടുക്കാനാണ് പ്രതി സഹപ്രവർത്തകയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം പ്രതി ഉത്തരയെ ബൈക്കിൽ കയറ്റി വിജയമം​ഗലം ടോൾ​ഗേറ്റിന് സമീപത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ കൊലപ്പെടുത്തുകയും പിന്നാലെ നാലുപവന്റെ താലിമാല കവരുകയുമായിരുന്നു. മോഷ്ടിച്ച സ്വർണമാല പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button