Uncategorized

‘ആലപ്പുഴയിലെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവുമില്ല’; പാലം വിവാദത്തില്‍ വിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: മാക്കേക്കടവ് നേരെകടവ് പാലം സന്ദര്‍ശിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. തന്റെ കാലത്ത് പൊതുമരാമത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് ജി സുധാകരന്‍ പറഞ്ഞു. യാതൊരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെ എല്ലാ എംഎല്‍എമാര്‍ക്കും ഒരു പോലെയാണ് അന്ന് ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എടുത്ത് പറയത്തക്കതായ പുതിയ പദ്ധതികള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാക്കേക്കടവ് നേരെകടവ് പാലത്തിന്റെ പണി തന്റെ കാലത്താണ് ആരംഭിച്ചതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഭൂരിഭാഗം പണികളും പൂര്‍ത്തിയാക്കിയതെന്നും എംഎല്‍എ വ്യക്തമാക്കി. പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തപ്പോഴും എല്‍ഡിഎഫ് ഒരു ക്ഷണക്കത്ത് തനിക്ക് തന്നില്ല. മാക്കേക്കടവ് നേരെകടവ് പാലം ഉദ്ഘാടനം ചെയ്തപ്പോള്‍ യുഡിഎഫും ഒരു ക്ഷണക്കത്ത് നല്‍കിയില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒരു വ്യത്യാസവും ആലപ്പുഴ ജില്ലയിലില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. വികസനാടിസ്ഥാനത്തിലല്ല അവര്‍ ചിന്തിക്കുന്നത്. സങ്കുചിതമായ ചിന്തയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസിന്റെയോ എല്‍ഡിഎഫിന്റെയോ ഫ്‌ലക്‌സുകളില്‍ തന്റെ ചിത്രമില്ല. താന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വമേധയാ മാറിയതാണ്. പാര്‍ട്ടിയെ ആക്ഷേപിച്ച് മാറിയതല്ല. എല്‍ഡിഎഫിന്റെ കാലത്ത് ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായി ഇരിക്കുമ്പോഴാണ് നിർമ്മാണം ആരംഭിച്ചതെന്ന് പറയാന്‍ പോലും എല്‍ഡിഎഫിന് ആകുന്നില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരം, തീരുമാനം ഞാനും മുഖ്യമന്ത്രിയും ആലോചിച്ചെടുത്തത്: കെ മുരളീധരൻ
പാലം നിര്‍മാണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഒന്നും രണ്ടും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്കാണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യം ഉണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. സ്വന്തം നേട്ടങ്ങള്‍ പോലും പറഞ്ഞുറപ്പിക്കാന്‍ കഴിയാത്ത വിധം വ്യക്തിവൈരാഗ്യം കൊണ്ടുള്ള രാഷ്ട്രീയ പാപ്പരത്വത്തിലേക്ക് സിപിഐഎം പോയെന്ന് സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. താന്‍ മന്ത്രിയായില്ലായിരുന്നെങ്കില്‍ ഈ പാലങ്ങള്‍ വരുമായിരുന്നോ. തന്നെ ക്ഷണിക്കാത്തതില്‍ തനിക്ക് പരിഭവമില്ല. ജില്ലയിലെ ഉദ്യോഗസ്ഥന്‍മാരും ഇതിന് കൂട്ടുനിന്നത് ശരിയില്ലെന്നും സുധാകരന്‍ പറഞ്ഞു. പാലം നിര്‍മാണ പദ്ധതിയില്‍ ഷാനിമോള്‍ ഉസ്മാന് പങ്കില്ല. അവര്‍ ക്ഷണിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അത്ര വിശാല മനസ്‌ക അല്ലല്ലോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button