സർക്കാർ അനാസ്ഥയിൽ കായികമേളയുടെ പന്തൽ തകർന്നു വീണ സംഭവം: പന്തൽ പണിക്കാരനെ കുറ്റക്കാരൻ ആക്കി കേസവസാനിപ്പിക്കാൻ നീക്കം

സർക്കാർ അനാസ്ഥയിൽ കായികമേളയുടെ പന്തൽ തകർന്നു വീണ സംഭവത്തിൽ സംരക്ഷണം ഒരുക്കി കേരളാ പൊലീസ്. കേസെടുക്കുന്നതിൽ പൊലീസിൻ്റെ ഒളിച്ചു കളിയാണ് നടക്കുന്നത്. പന്തൽ പണിക്കാരനെ കുറ്റക്കാരൻ ആക്കി കേസവസാനിപ്പിക്കാനാണ് നീക്കം.
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറുടെ പരാതിയിലാണ പൊലീസ് കേസെടുത്തിരിക്കുന്നത്. കാറ്റിൽ പന്തൽ തകർന്നു വീണതിൽ അന്വേഷണം വേണമെന്ന പരാതിയിലാണ് കേസ്. രണ്ടാഴ്ചക്കിപ്പുറമാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്.ആരെയും പ്രതിചേർക്കാതെയാണ് ഇപ്പോഴത്തെ കേസെന്നതും കാര്യങ്ങൾ വ്ക്തമാക്കുന്നു. സംഭവത്തിൽ വിദ്യാർത്ഥി യുവജന സംഘടനകൾ നൽകിയ പരാതി പൊലീസിന്റെ പരിഗണനയിലുള്ളപ്പോഴാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറുടെ പരാതിയിൽ കേസെടുത്തത്. സ്കൂൾ കായിക മേളയുടെ ഭാഗമായി തൃശൂരിൽ നടത്തിയ നീന്തൽ മത്സരത്തിൽ വലിയ അനാസ്ഥയും കെടുകാര്യസ്ഥയുമാണ് ഉണ്ടായത്.
പന്തൽ തകർന്ന് വീണതിനെത്തുടർന്ന് തലനാരിടയ്ക്കാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. കിടിവെള്ളമോ ഭക്ഷണമോ നൽകുന്നതിൽ പോലും സർക്കാർ കായിക മേളയിൽ വലിയ പരാജയമായിരുന്നു




