Uncategorized

സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം; തലസ്ഥാനത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. നഗരൂർ സ്വദേശി സുനീഷിന് നേരെയാണ് മർദനവും ഭീഷണിയും ഉണ്ടായത്. തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് മർദനത്തിനുള്ള കാരണമെന്ന് സുനീഷ് പറഞ്ഞു. സംഭവത്തിൽ നഗരൂർ പൊലീസിനും ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്കും സുനീഷ് പരാതി നൽകി.
ഈ മാസം 19 ന് ജോലി കഴിഞ്ഞ് മടങ്ങവേ കമ്പി ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ കാര്യം മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുനീഷിന്റെ പരാതിയിൽ പറയുന്നു. ബിജെപി പ്രവർത്തകരും പൊയ്കവിള സ്വദേശികളുമായ അതുൽ ദാസ്, ബിനു എന്നിവർക്കെതിരെയാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button