Uncategorized

കുംഭമേള താരത്തിന്റെ വിവാഹം: ദേശീയ പട്ടികവർഗ കമ്മീഷൻ ഇടപെടുന്നു; കേരള-മധ്യപ്രദേശ് പൊലീസ് സേനകൾക്ക് നിർദേശം

ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിലെ കേസിൽ ഉടൻ മറുപടി നൽകാൻ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവർഗ കമ്മീഷൻ ഉത്തരവ് നൽകി. കേരള ഹൈക്കോടതിയിലെ കേസിലാണ് ഉടൻ മറുപടി നൽകേണ്ടത്. മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണം. വിവാഹത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. മധ്യപ്രദേശ് പോലീസിന്റെ അന്വേഷണത്തിന് പൂർണ്ണ സഹകരണം നൽകാൻ കേരള പോലീസിനോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇരു പോലീസ് സേനകളുടെയും ഹിയറിങ്ങിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button