24 C
Iritty, IN
September 19, 2024
  • Home
  • Kerala
  • നാല് കിലോ കഞ്ചാവുമായി ശ്രീകണ്ഠാപുരം സ്വദേശി മലപ്പുറത്ത് പിടിയിൽ –
Kerala

നാല് കിലോ കഞ്ചാവുമായി ശ്രീകണ്ഠാപുരം സ്വദേശി മലപ്പുറത്ത് പിടിയിൽ –

തിരൂര്‍: നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ (20) ആര്‍.പി.എഫ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്.

ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്സൈസ് സി.ഐ ജിജുജോസ്, ആര്‍.പി.എഫ് എസ്.ഐ സുനില്‍കുമാര്‍, ഒ.പി. ബാബു, സജി അഗസ്റ്റിന്‍, എക്സൈസ് ഇന്‍റലിജന്‍സ് പ്രിവന്‍റിവ് ഓഫിസര്‍മാരായ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്‍, അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related posts

കരിപ്പൂരിൽ വൻ സ്വർണവേട്ട;പിടിച്ചത് ഒന്നേക്കാൽ കോടിയുടെ സ്വർണം.*

Aswathi Kottiyoor

ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

അയ്യൻകുന്നിൽ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും 86.75 ലക്ഷം രൂപയുടെ പദ്ധതിക്ക് മുൻഗണന

Aswathi Kottiyoor
WordPress Image Lightbox