Uncategorized

മുണ്ടത്തിക്കോട് സ്ഫോടനം: മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ നിന്നും ലഭിച്ച മനുഷ്യ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. ശരീര ഭാഗങ്ങൾ ചിന്നിചിതറിയാണ് ലഭിച്ചതെന്നും ഇനിയെങ്കിലും സുരക്ഷ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേ​ഹം പറഞ്ഞു.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴുള്ള അവസ്ഥയിൽ ഉള്ള തരത്തിലായിരുന്നു മനുഷ്യ ശരീര ഭാഗങ്ങൾ. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയാണ് ലഭിച്ചത്. ഇനിയെങ്കിലും സുരക്ഷ ക്രമീകരങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. പത്ത് ശരീരങ്ങൾ ലഭിച്ചു. ഇതിൽ 9 എണ്ണം തിരിച്ചറിഞ്ഞു. ഒരു ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. 28 ശരീരഭാ​ഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. മറ്റ് 30 ശരീര ഭാഗങ്ങൾ ഡിഎൻഎ കണ്ടെത്താൻ കഴിയാത്ത നിലയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഫലങ്ങൾ ലഭിച്ചു തുടങ്ങും. മൊബൈൽ ഡിഎൻഎ യൂണിറ്റ് തൃശൂരിൽ എത്തിക്കും. അവശിഷ്ടങ്ങളിൽ രണ്ട് പേരുടെ ശരീരം ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്ന തരത്തിലാണ്. നാല് പേരിൽ കൂടുതൽ കാണാതായിട്ടുണ്ടെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പൊള്ളലിനപ്പുറം സ്ഫോടനമാണ് മരണ കാരണമെന്നും ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button