Uncategorized

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വയനാട് ഫണ്ടിൽ വ്യക്തത വരുത്താം; ശശി തരൂർ

ഇത് കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തിരഞ്ഞെടുപ്പെന്ന് ശശി തരൂർ. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരുമെന്നാണ് ശശി തരൂരിന്റെ വാദം. അപകടം മനസ്സിലാക്കി ജനങ്ങൾ വോട്ട് ചെയ്യും, കോൺഗ്രസിന്റെ വയനാട് ഫണ്ട് വിഷയത്തിലും ശശി തരൂർ പ്രതികരണം അറിയിച്ചു. മത്സരിക്കുന്നതിനിടെയാണ് കെപിസിസി പ്രസിഡൻറ് കണക്ക് അവതരിപ്പിച്ചത് കൂടുതൽ വ്യക്തതയോടെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാര്യങ്ങൾ വിശദീകരിക്കുമെന്നും ശശി തരൂർ പറഞ്ഞു.

ജനങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു, ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും ശശി തരൂരിന്റെ വാക്കുകൾ. സീറ്റുകൾ ഇപ്പോൾ പ്രവചിക്കുന്നില്ല ജനങ്ങൾ വോട്ട് ചെയ്യട്ടേയെന്നും ശശി തരൂർ വ്യക്തമാക്കി. ഇലക്ഷൻ പ്രചരണത്തിനായി താൻ 59 മണ്ഡലങ്ങളിൽ പോയിരുന്നുവെന്നും അവിടെയെല്ലാം ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യമാണ് കണ്ടതെന്നും ശശി തരൂർ പറയുന്നു.

കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഇല്ല, മുഖ്യമന്ത്രി ആരാകുമെന്ന് എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിട്ടിരിക്കയാണ്. എൻഡിഎ അക്കൗണ്ട് തുറക്കില്ല ഒന്നോ രണ്ടോ ഇടങ്ങളിലാണ് സാധ്യത അവിടെ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ശശി തരൂരിന്റെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button