Uncategorized

തെരഞ്ഞെടുപ്പ് ചൂടിലുരുകി കേരളം, കൂൾ ആയി വില കുറഞ്ഞ് സ്വർണം; സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയർന്നപ്പോൾ ഇന്ന് അതിൽ നിന്നും 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി. ഇന്നലെ ഒരു പവൻ സ്വർണത്തിന്1,12,800 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 പവൻ വെള്ളിക്ക് 2600 രൂപയുമാണ് വില വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button