Uncategorized

സുരക്ഷിത മേഖലയെന്ന് പ്രഖ്യാപിച്ചതെന്തിന്? ഗാസയിലെ സ്‌കൂളിന് സമീപം ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിലെ സ്‌കൂളിന് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പലസ്തീനികളെ പാർപ്പിച്ചിരിക്കുന്ന സ്‌കൂളിന് സമീപം, മഗാസി അഭയാർത്ഥി ക്യാമ്പിന് കിഴക്കാണ് ഷെല്ലാക്രമണവും ഏറ്റുമുട്ടലുമുണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സ്കൂൾ ആക്രമിച്ചത് ചിലരെ തട്ടിക്കൊണ്ടു പോകാനായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

ഇസ്രയേൽ പിന്തുണയുള്ള ഒരു സായുധ സംഘവുമായി പലസ്തീനികൾ തിങ്കളാഴ്ച ഏറ്റുമുട്ടിയതായി ഡോക്ടർമാരും താമസക്കാരും പറഞ്ഞു. ഏറ്റുമുട്ടലുകൾക്കിടയിലാണ് ഇസ്രയേലി ഡ്രോണുകൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടത്. അതേസമയം പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് അൽ-അഖ്‌സ ആശുപത്രി ഒരു പ്രസ്താവനയിൽ അറിയിച്ചു.ആക്രമണം നടത്തിയ ഇസ്രയേൽ പിന്തുണയുള്ള സായുധ സംഘത്തിന്റെ നേതാവ് പിന്നീട് പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ അഞ്ച് ഹമാസ് അംഗങ്ങളെ വധിച്ചതായി അവകാശപ്പെട്ടു. എന്നാൽ ഹമാസിൽ നിന്ന് ഇതിൽ പ്രതികരണം ഉണ്ടായിട്ടില്ല.

അതേസമയം മഗാസി അഭയാർത്ഥി ക്യാമ്പിനെ സുരക്ഷിത മേഖലയായി ഇസ്രയേൽ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി ഫോർ പാലസ്തീൻ ഇൻ ദി നിയർ ഈസ്റ്റ് (UNRWA) പ്രകാരം, മുമ്പ് പലസ്തീൻ എൻക്ലേവിലെ ഏറ്റവും ചെറിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായിരുന്നു ഈ ക്യാമ്പ്. എന്നിട്ടും ഇവിടെ ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേൽ.ഏകദേശം 30,000 നിവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ജനസംഖ്യ മൂന്നിരട്ടിയായി വർധിച്ചു. “സുരക്ഷിത മേഖല” എന്ന് നാമകരണം ചെയ്തിട്ടും, ഇസ്രയേൽ സൈന്യം മാരകമായ ആക്രമണങ്ങള്‍ നടത്തുന്നതിൽ വലിയ വിമർശനം ഉയരുകയാണ്. 2023 ഡിസംബറിൽ നടന്ന ഒരു ആക്രമണത്തിൽ 100-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button