പഴകിയ നൂറുരൂപ നോട്ട് നൽകിയതിനെച്ചൊല്ലി തർക്കം; KSRTCയിൽ യാത്രക്കാരനെ മർദ്ദിച്ച് ഡ്രൈവറും മറ്റ് യാത്രക്കാരും

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് ജീവനക്കാരുടെ മര്‍ദ്ദനം. പഴയ നോട്ട് നല്‍കിയെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഇന്നലെയാണ് സംഭവം നടന്നത്. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. കീറിയ നൂറുരൂപ നോട്ട് നല്‍കിയെന്ന കാരണത്താലായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തൃശ്ശൂരില്‍ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ മൂവാറ്റുപുഴയില്‍ നിന്നാണ് യാത്രക്കാരന്‍ കയറിയത്. ടിക്കറ്റ് ചാര്‍ജായ 73 രൂപയ്ക്ക് കയിലുണ്ടായിരുന്ന നൂറുരൂപയുടെ നോട്ട് കണ്ടക്ടര്‍ക്ക് നല്‍കി.
എന്നാല്‍ നോട്ട് വളരെ പഴകിയതാണെന്നും അത് മാറ്റി നല്‍കണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തന്റെ കൈയില്‍ കൂടുതല്‍ രൂപയില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
കൂത്താട്ടുകുളത്ത് ടൗണ്‍ പാലത്തിന് സമീപം ബസ് നിര്‍ത്തിയിട്ട ശേഷം യാത്രക്കാരനുമായി പിടിവലിയായി. ഇതിനിടയില്‍ ഡ്രൈവര്‍ എത്തി യാത്രക്കാരന്റെ തലയ്ക്കും മുഖത്തും തുടരെ അടക്കുന്നതും വീഡിയോയിലുണ്ട്. യാത്രക്കാരും മര്‍ദ്ദിക്കുന്നുണ്ട്. ഇതുകണ്ട നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. നാട്ടുകാരും സാമൂഹിക മാധ്യമപ്രവര്‍ത്തകരും എത്തിയതോടെ ബസ് യാത്ര തുടരുകയായിരുന്നു.




