26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സാധ്യത തുറന്ന് ക്രൈംബ്രാഞ്ച്
Kerala

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സാധ്യത തുറന്ന് ക്രൈംബ്രാഞ്ച്

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്‍റെ തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഫോണിലെ തെളിവു നശിപ്പിച്ച സംഭവത്തിലും ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായാണ് അനുബന്ധ കുറ്റപത്രത്തിലുളളത്. ദിലീപിന്‍റെ അഭിഭാഷകർക്ക് എതിരെയുള്ള അന്വേഷണവും അവസാനിപ്പിട്ടില്ലെന്ന് അനുബന്ധ കുറ്റപത്രത്തിലുണ്ട്.

അതേസമയം, കേസിലെ വിചാരണ നടപടികൾ ഒരു മാസത്തിനകം തുടങ്ങിയേക്കുമെന്നാണ് സൂചന. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

Related posts

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Aswathi Kottiyoor

പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിർത്തുന്നു.

Aswathi Kottiyoor

ഹരിതവിദ്യാലയം റിയലാറ്റി ഷോ; അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox