Uncategorized
കാറിലെത്തിയ അൻപത്തിരണ്ടുകാരൻ വനത്തിൽക്കയറി ജീവനൊടുക്കി

ചെറുതോണി: കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് ആണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് കാറോടിച്ചുവന്ന് പാമ്പള ഡാമിനുസമീപം പാതയോരത്ത് കാർ നിർത്തിയശേഷം വനത്തിൽക്കയറി തൂങ്ങി മരിക്കുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് അറിയിച്ചു.
സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴേക്കും മരിച്ചു.
കരിമണൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഷിജോയ്ക്ക് വിഷാദരോഗമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: സിനി. മക്കൾ: നവീൻ, നയന റോസ്.



