Uncategorized

നാട് ആവശ്യപ്പെട്ട വികസനം നടന്നു; പണത്തിനു മുകളിൽ ജനാധിപത്യം ഇവിടെ ജയിക്കും : മുഹമ്മദ് റിയാസ്

പണത്തിന് മുകളിൽ ജനാധിപത്യം ബേപ്പൂരിൽ വിജയിക്കുമെന്ന് ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്.കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തവണ എൽ ഡി എഫി ന് വോട്ടു ലഭിക്കും. വ്യക്തി അധിക്ഷേപമാണ് യൂഡിഎഫ് സ്ഥാനാർഥി നടത്തുന്നത്.

നാട് ആവശ്യപ്പെട്ട വികസനം നടന്നുവെന്നും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് മാസം 15 നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനടി എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതായും ബേപ്പൂരിൽ മൂന്നു റൗണ്ട് പര്യടനം ഇപ്പോൾ തന്നെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തിലെ വോട്ടർമാരെ പണം കൊടുത്ത് വാങ്ങാൻ പറ്റില്ലെന്നും അദ്ദേഹം ബേപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button