23.8 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • അമ്മയ്ക്കും മകൾക്കും കൊച്ചുമകൾക്കും നേരെ ആസിഡ് ഒഴിച്ച് അയൽവാസി.
Thiruvanandapuram

അമ്മയ്ക്കും മകൾക്കും കൊച്ചുമകൾക്കും നേരെ ആസിഡ് ഒഴിച്ച് അയൽവാസി.


തിരുവനന്തപുരം ∙ കാട്ടാക്കടയിൽ അമ്മയ്ക്കും മകൾക്കും നേർക്ക് അയൽവാസിയുടെ ആസിഡ് ആക്രമണം. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകൾ ബിന്ദു (42, ബിന്ദുവിന്റെ മകൾ അജേഷ്മ (12) എന്നിവർക്കു നേരെയാണ് അയൽവാസി ചന്ദ്രിക ആസിഡ് ഒഴിച്ചത്. അതിർത്തി തർക്കമാണ് കാരണം. പരുക്കേറ്റ മൂന്നുപേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അയൽവാസി ചന്ദ്രികയും മേരിയുടെ കുടുംബവുമായി അതിർത്തി സംബന്ധിച്ച് തർക്കം ഉണ്ടായി. തുടർന്ന്, ചന്ദ്രികയുടെ മകൻ കൊടുത്ത ആഡിഡ് ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Related posts

തീയേറ്ററുകൾക്ക് ഫിലിം ചേമ്പറിന്റെ കത്ത്….

Aswathi Kottiyoor

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം : മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

മൂന്നാം തരംഗത്തെ നേരിടാന്‍ ഇനിയെന്ത്? നിര്‍ണായക യോഗം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox