• Home
  • kannur
  • 465 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി
kannur

465 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ 465 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തു​താ​യി ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.

ക​ണ്ണൂ​ർ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​സ്ഥാ​ന സീ​നി​യ​ർ പു​രു​ഷ-​വ​നി​ത വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന കാ​യി​ക​രം​ഗം പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

മെ​ഡ​ലു​ക​ൾ മാ​ത്ര​മ​ല്ല കാ​യി​ക​വ​കു​പ്പി​ന്‍റെ ല​ക്ഷ്യം. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും തൊ​ഴി​ൽ മേ​ഖ​ല​യി​ലും കാ​യി​ക​മേ​ഖ​ല​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഇന്ധനവില വർധന ; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ……….

Aswathi Kottiyoor

പച്ചക്കറികൾക്കും തീവില

Aswathi Kottiyoor

ഓണം ഖാദി മേള: സംസ്ഥാനതല സമ്മാനവിതരണം 10ന്*

Aswathi Kottiyoor
WordPress Image Lightbox