• Home
  • Peravoor
  • പേരാവൂർ ബ്ലോക്ക് ആരോഗ്യ മേള; വിളംബര റാലി നടത്തി
Peravoor

പേരാവൂർ ബ്ലോക്ക് ആരോഗ്യ മേള; വിളംബര റാലി നടത്തി

പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ മേള ശനിയാഴ്ച പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന മേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്, എക്‌സൈസ്, അഗ്നിരക്ഷാ സേന, കുടുംബശ്രീ, ആയുഷ്, ദേശീയ ആരോഗ്യ ദൗത്യം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിങ്ങനെ 18 സ്റ്റാളുകൾ ഉണ്ടാവും.

മേളയിൽ എത്തുന്നവർക്ക് ദന്ത പരിശോധന, കാഴ്ച പരിശോധന, ബ്ലഡ് പ്രഷർ-ഷുഗർ നിർണയം എന്നീ സൗകര്യങ്ങൾ സൗജന്യമാണ്. സെമിനാറുകൾ, കലാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയുമുണ്ടാവും. പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് മേള.

Related posts

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

Aswathi Kottiyoor

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

പി.വി നാരായണന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox