Uncategorized

പത്മജയ്ക്ക് മുൻപേ പത്മിനി; കോൺഗ്രസിലേക്ക് തിരിച്ചുവരണം, കെപിസിസി അധ്യക്ഷന് കത്ത് നൽകി പത്മിനി തോമസ്

തിരുവനന്തപുരം: ബിജെപിയിലേക്ക് പോയത് തെറ്റിദ്ധാരണയുടെ പേരിലാണെന്നും ആ തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് മടങ്ങിവരാനാണ് ആഗ്രഹമെന്നും പത്മിനി തോമസ്. കെപിസിസി ആസ്ഥാനത്തെത്തി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മിനി, കോൺഗ്രസിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ച് കത്ത് കൈമാറി. കോൺഗ്രസാണ് തനിക്ക് എല്ലാം നൽകിയതെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

അർജുന അവാർഡിന് തന്നെ ശുപാർശ ചെയ്തത് കോൺഗ്രസ് സർക്കാരാണെന്നും പത്മിനി ഓർമിപ്പിച്ചു. മരിക്കുമ്പോൾ ത്രിവർണ പതാക പുതച്ച് ഉറങ്ങണമെന്ന ആഗ്രഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ കാണുമെന്നും പത്മിനി വ്യക്തമാക്കി.അതേസമയം, പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. പത്മജ വേണുഗോപാലിന്റെ കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button