Uncategorized

പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പന്തളം കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിന് സമീപം കാറ് പാർസൽ ലോറിയിൽ ഇടിച്ച് കെ.എസ്.ആർ.ടി.സി. ജനറൽ ഇൻസ്പെക്ടറുടെ ഭാര്യ മരിച്ചു.കോട്ടയം വടവത്തൂർ മംഗലപ്പള്ളി വീട്ടിൽ അടൂർ കെ.എസ്.ആർ.ടി.സി. ജനറൽ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ ഭാര്യ
ബോണിയ രാജേഷ് (45) ആണ് മരിച്ചത്.രാജേഷ് ജോണിനെ ഗുരുതര പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നിന് കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം. കിഡ്നി രോഗിയായിരുന്നു മരിച്ച ബോണി രാജേഷ്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത ശേഷം തിരികെ അടൂർ പെരിങ്ങനാടുള്ള വാടക വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button