Uncategorized
അമിതവേഗതയിലെത്തിയ പിക് അപ് വാൻ സ്കൂട്ടറിലിടിച്ച് അപകടം; യുവാവ് മരിച്ചു

മാന്നാർ: മാന്നാറിൽ അമിതവേഗതയിലെത്തിയ പിക് അപ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് 14ാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ പ്രദീപ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ ആയിരുന്നു അപകടംമാന്നാർ-മാവേലിക്കര റോഡിൽ ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപമായിരുന്നു സംഭവം. മാവേലിക്കരയിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന പ്രദീപിനെ അലക്ഷ്യമായി പാഞ്ഞെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലിസ് അറിയിച്ചു




