Uncategorized
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധം അറിയിച്ച് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ മുടങ്ങിയതിനെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം. ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ച വിപിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താനാകാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ വൈകിട്ട് 6.30ഓടെയാണ് വിപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർ അവധിയിലായതിനാൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ നടത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.ഇതോടെ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോസ്റ്റ്മോർട്ടം വൈകിയതിൽ ബന്ധുക്കൾ കടുത്ത അതൃപ്തി അറിയിച്ചു.




