Uncategorized

പരിപ്പ് വടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന പേരിൽ തട്ടുകട ജീവനക്കാരനെ മർദിച്ചു; പ്രതി പിടിയിൽ

കൊല്ലം: മാമ്പുഴയിൽ പരിപ്പ് വടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന പേരിൽ തട്ടുകട ജീവനക്കാരനെ മർദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. നിരവധി കേസിൽ പ്രതിയായ കൊള്ളി നിയാസാണ് കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. ദിവസങ്ങൾക്ക് മുൻപാണ് അക്രമം ഉണ്ടായത്.

കടയിലെത്തിയ അക്രമി സംഘം സാധാരണ പോലെ ചായക്കൊപ്പം കഴിക്കാനായി പരിപ്പ് വട വാങ്ങിയിരുന്നു. തുടർന്ന് കഴിച്ചുനോക്കിയ ശേഷം വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് കടയുടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഈ തർക്കത്തിനൊടുവിൽ കടയിലെ ജീവനക്കാരനായ മോഹനനെ പ്രതിയായ കൊള്ളി നിയാസ് അക്രമിക്കുകയായിരുന്നു.പിന്നാലെ കടയിൽ ഉണ്ടായിരുന്ന പരിപ്പ് വടയും മറ്റ് സാധനങ്ങളും റോഡിലേക്ക് വലിച്ചുവാരി എറിയുകയായിരുന്നു. കടയുടമയുടെ മൊഴിയിലാണ് നിരവധി കേസുകളിൽ പ്രതിയായ കൊള്ളി നിയാസ് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button