Uncategorized

കോൺഗ്രസിലെ ആഭ്യന്തര കലാപം: ഹൈക്കമാൻഡ് ഇടപെടൽ ഉടൻ, പ്രശ്നങ്ങൾ സങ്കീർണമാക്കരുതെന്ന് നേതാക്കൾക്ക് നിർദേശം

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര കലാപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടൻ ഉണ്ടാകും. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആക്കരുത് എന്ന് കഴിഞ്ഞദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. പാർട്ടി അച്ചടക്കം കാറ്റിൽ പറത്തിയുള്ള കേരളത്തിലെ തുറന്ന പോരിൽ അടിയന്തര ഇടപെടൽ നടത്താനാണ് ഹൈക്കമാൻഡ് തീരുമാനം.കാര്യങ്ങൾ ധരിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിലേക്ക്. നിലവിലെ കേരളത്തിലെ പ്രശ്നങ്ങൾ ദേശീയ നേതൃത്വത്തെ കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് അറിയിക്കും. ഇന്ന് വൈകിട്ട് എട്ടുമണിക്ക് സണ്ണി ജോസഫ് ഡൽഹിക്ക് തിരിക്കും. നാളെ ഊർജ്ജ വകുപ്പ് മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈക്കമാൻഡ് നേതാക്കളെ കാണാനാണ് ആലോചന.

പരസ്യ പ്രസ്താവന വിലക്കിയതോടെ സൈബറിടത്ത് പോർവിളിച്ച് നേതാക്കളും അണികളും രം​ഗത്തുണ്ട്. ഷാഫി പറമ്പിലിന് എതിരെയുള്ള ഉണ്ണിത്താന്റെ വരവിന് പിന്നിൽ വി ഡി ഗ്രൂപ്പെന്ന് വിലയിരുത്തി എ ഗ്രൂപ്പ്. അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്.

കെപിസിസി പുനസംഘടന, സംഘടനാപരമായ പ്രശ്നങ്ങൾ ഇതടക്കമുള്ളവ ദേശീയ നേതൃത്വത്തെ മന്ത്രി സണ്ണി ജോസഫ് ധരിപ്പിക്കും. അടുത്തമാസം ആദ്യവാരത്തോടെ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് തുടർ തീരുമാനങ്ങളിലേക്ക് കടക്കാനുള്ള ആലോചനയും എഐസിസിക്ക് ഉണ്ട്. അതേസമയം യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവാദങ്ങളിലേക്ക് കൊണ്ടുപോകരുതെന്ന് നിർദ്ദേശവും നേതാക്കൾ നൽകിയിട്ടുണ്ട്. പരസ്യ പ്രതികരണം വിലക്കിയതിന് പിന്നാലെ സമൂഹമാധ്യമ പ്രതികരണം അതിരു കടക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button