Uncategorized

ജന്തർമന്തർ അറ്റ് കൊച്ചി: രാജേന്ദ്ര മൈതാനിയിലെ പ്രതിഷേധം ഇന്ന്

ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കാൻ രാജ്യമാകെ നടത്തുന്ന സമരത്തിൻറെ ഭാഗമായി ഇന്ന് കൊച്ചിയിലും ജനകീയ പ്രതിഷേധം. ജന്തർമന്തർ അറ്റ് കൊച്ചി എന്ന പേരിൽ വൈകിട്ട് അഞ്ചിന് രാജേന്ദ്ര മൈതാനിയിലാണ് പ്രതിഷേധം.

നടൻ പ്രകാശ് രാജ്, എഴുത്തുകാരൻ എൻ എസ് മാധവൻ, സി ജെ പി നേതാവ് അഭിജീത് ദീപ്കെ, സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ്, എസ് എഫ് ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എസ് ശില്പ , എ ഐ എസ് എഫ് അഖിലേന്ത്യാ പ്രസിഡൻ്റ് വിരാജ് ദേവാംഗ് തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി മറൈൻ ഡ്രൈവിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്ക് പ്രതിഷേധ റാലിയും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button