Uncategorized

രണ്ടാം ദിനവും മരത്തിനു മുകളിൽ; ഹനുമാൻ കുരങ്ങിനെ താഴെയെത്തിക്കാനായില്ല

പേരൂർക്കട: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ ഇനിയും താഴെയെത്തിക്കാനായില്ല. തിങ്കളാഴ്ച രാവിലെ 8.30നാണ് കുരങ്ങ് കൂടിന്‍റെ മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോയത്.

കുരങ്ങിനെ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെ അധികൃതർ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷണം കാട്ടി താഴെയിറക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ അത് ഇന്നും വിജയിച്ചിട്ടില്ല എന്നാണ് സൂചന. 12 വയസുള്ള പെൺകുരങ്ങിനെ 2023 ജൂൺ 13ന് തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന് എട്ടുദിവസം കഴിഞ്ഞപ്പോഴാണ് ആദ്യം ചാടിയത്. പിന്നീട് 24 ദിവസം നഗരം ചുറ്റിയ കുരങ്ങിനെ ജൂലൈ ആറിന് വഴുതക്കാട് ജർമൻ സാംസ്കാരിക കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.

അതേസമയം, മൃഗശാല അധികൃതരുടെ സൂക്ഷ്മത ഇല്ലായ്മയാണ് കുരങ്ങ് ചാടിപ്പോകാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കൂടുതൽ നേരം മൃഗശാല കോമ്പൗണ്ടിലെ ഉയരം കൂടിയ തണൽമരത്തിൽ ഇരിക്കുകയാണെങ്കിൽ ഇതിനു വെള്ളവും ആഹാരവും കിട്ടാത്ത അവസ്ഥ വന്നുചേരും. അതുകൊണ്ട് മയക്കു വെടിവെച്ച് പിടികൂടാനാണ് മൃഗശാല അധികൃതർ ഇന്നലെ തീരുമാനമെടുത്തിരുന്നത്.

എന്നാൽ ചൊവ്വാഴ്ചയും കുരങ്ങിനെ മയക്കുവെടി വച്ചിട്ടില്ല. കുരങ്ങ് മൃഗശാലയുടെ കോമ്പൗണ്ട് വിട്ട് പുറത്തു പോകുകയാണെങ്കിൽ പിടികൂടാൻ പ്രയാസമായിരിക്കും എന്നതിനാൽ ഇതിനെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button