Uncategorized

ശാന്തിഗിരി ഇരിട്ടി മാനന്തവാടി കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം മലയോര വികസന ജനകീയ സമിതി.

കേളകം: നിർത്തലാക്കിയ ശാന്തി ഗിരി-ഇരിട്ടി -മാനന്തവാടി കെ. എസ്.ആർ.ടി.സിബസ് സർവിസ് പുനരാരംഭിക്കണമെന്ന് മല യോര വികസന ജനകീയ സമി തി സർക്കാറിനോട് ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലയായ ശാന്തി ഗിരി ജനതയുടെ ഏക പ്രതീക്ഷയായിരുന്നകെ.എസ്.ആർ.ടി.സി ബസ് രണ്ട് വർഷം മുമ്പാണ് നിർത്തലാക്കിയത്. വിനോദസഞ്ചാര കേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാ വിലെ ആറ് മണിക്ക് പുറപ്പെട്ടിരു ന്ന ശാന്തിഗിരി-ഇരിട്ടി-മാനന്തവാ ടി കെ.എസ്.ആർ.ടി.സി ബസ് ന ഷ്ടത്തിലാണെന്ന് കാരണം പറ ഞ്ഞാണ് അധികൃതർ നിർത്തലാക്കിയത്. നിർത്തലാക്കിയ കെ.എ
സ്.ആർ.ടി.സി ബസ് പുനരാരംഭിക്കണം എന്ന് നാട്ടുകാർ നിരന്തരം അധികൃതരോട് ആവശ്യപ്പെടുകയും സർക്കാരിന് ഭീമഹർജി നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

പ്രദേശത്തുനിന്നും ജോലി ആവശ്യാർഥവും വിദ്യാർഥികളും ജീവനക്കാരും ദീർഘദൂര തൊഴിലാളികളും ഉൾപ്പെടെ ആളുകൾ സഞ്ചരിക്കുന്ന ബസ് ആയിരുന്നു നിർത്തലാക്കിയത്.
അതിന്റെ തലേ ദിവസം പോലും 10,500 രൂപ കലക്ഷൻ ഉണ്ടായിരുന്ന ബസ് നിർത്തലാക്കിയത് കടുത്ത അവഗണനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button