Uncategorized
മുംബൈയിൽ ക്രെയിന്‍ തീപിടിച്ച് രണ്ട് പേർക്ക് പരിക്ക്

മുംബൈ: മുംബൈ തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ ക്രെയിന്‍ തീപിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ക്രെയിൻ ഓപ്പറേറ്റർമാരായ രൺജീത് സിംഗ്, നിഷാന്ത് സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. കപ്പലിൽ നിന്ന് 140 ടൺ ഭാരമുള്ള ചരക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.




