Uncategorized

റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 മരണം

യു എ ഇ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായത് എങ്ങനെയാണെന്നും വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കണ്ടെത്തലുകൾ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ മാസം യുഎഇയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12-ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും ഉൾപ്പെട്ട അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button