Uncategorized

‘ആർഎസ്‍എസ് നോമിനിയായ വിസിക്കും മന്ത്രിക്കും മുഖ്യമന്ത്രിക്കും ഏറ്റ തിരിച്ചടി, കാലടിയിലെ വിദ്യാർഥികൾക്ക് നീതി ലഭിച്ചു’: ഡോ. ജോൺ ബ്രിട്ടാസ് എം പി

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ധാക്കിയ നടപടിയിൽ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. ആർഎസ്എസ് നോമിനിയായ വിസിക്കും മന്ത്രിക്കും മുഖ്യമന്ത്രിക്കും സിൻഡിക്കേറ്റിനും ഏറ്റ തിരിച്ചടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് നീതി ലഭിച്ചതായും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

സമരത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച ജോൺ ബ്രിട്ടാസ് സസ്പെൻഷനിലായ കുട്ടികൾക്ക് എങ്ങനെ ഹാജർ ഉണ്ടാകുമെന്നും ചോദിച്ചു.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വന്നവർ തന്നെയാണ് സസ്പെൻഷൻ വേണമെന്ന് പറയുന്നത്. വിസിക്ക് ആ പദവിയിൽ തുടരാൻ അവകാശമില്ല. കോൺഗ്രസ്‌ നയം ഉയർത്തിപിടിക്കാൻ പോലും നേതാക്കൾ തയാറല്ല. എന്തുകൊണ്ടാണ് യുഡിഎഫ് വിദ്യാർഥി സംഘടനകൾ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാർലമെന്റ് ശൈത്യകാല സമ്മേളനം ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും ബ്രിട്ടാസ് പറഞ്ഞു. നവംബർ 30 മുതൽ മൂന്ന് ദിവസം നടത്താനാണ് നീക്കം. മോദിക്ക് പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ പരാമർശം ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സോണിയാ ഗാന്ധി പറയുന്നത് ഗാസയിൽ വംശഹത്യയാണ് എന്നാണ്. ഇസ്രയേലിൽ എന്ത് തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
മുസ്‌ലിം ലീഗ് എന്താണ് മിണ്ടാതെ ഇരിക്കുന്നത്. ഭരണത്തിന്റെ ആലസ്യത്തിലാണോയെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button