Uncategorized

കോടനാട് നിന്ന് വൻതാരയിൽ എത്തിച്ച ആനക്കുട്ടിക്ക് ചികിത്സ തുടങ്ങി

അഹമ്മദാബാദ്: എറണാകുളം കോടനാടു നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിൽ എത്തിച്ച ആനക്കുട്ടി മായയുടെ സെറം മാർക്കർ പരിശോധനാഫലം ലഭിച്ചു. രക്തത്തിലെ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് കണ്ടെത്തൽ. മായയ്ക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങും. ​

ദയാവധത്തിന് വിധിച്ച ഒന്നര വയസ്സുകാരി മായയെ കോടനാടുനിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയത് 12 ദിവസങ്ങൾക്ക് മുൻപാണ്. ജന്മനാ അസ്ഥിവൈകല്യമുള്ള ആനക്കുട്ടി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മായയ്ക്ക് ഓസ്റ്റിയോപീനിയ രോഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ​അസ്ഥികളുടെ രൂപീകരണത്തിനായുള്ള കോശങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ഓസ്റ്റിയോകാൽസിൻ. രക്തത്തിലെ സെറം ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വൈറ്റമിൻ ഡി, കാൽസ്യം എന്നിവയടങ്ങിയ മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സ തുടങ്ങിയിട്ടുണ്ട്. കാലിന്റെ താഴ്ഭാഗത്തുള്ള അസ്ഥിക്ക് സ്ഥാനചലനം സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. രക്തത്തിൽ അണുബാധ ഇല്ല എന്നത് ആശ്വാസകരമാണ്. ആനക്കുട്ടിക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button