Uncategorized
കണ്ണൂരിൽ;ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. മട്ടന്നൂർ വായാന്തോട് എൽ ഐ സി ഓഫീസിന് സമീപത്തെ സമ്രത്തിന്റെ മകൻ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെൽമെയർ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അസീം സഹോദരനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി കബർസ്‌താനിൽ കബറടക്കും



