സ്വർണം വാങ്ങാൻ ഇതുതന്നെ ബെസ്റ്റ് ടൈം, വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. 200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഇത് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. വില താഴോട്ടേക്ക് കൂപ്പുകുത്തുന്ന ട്രെന്റാണ് നിലവിൽ തുടരുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 1520 രൂപയാണ് ഇന്നലെ മാത്രം ഒരു പവന് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,000 രൂപയായി കുറയുകയും ചെയ്തു. 13,375 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാമിന്റെ വിലഇന്ന് 13,230 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 1,05,840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ വരുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് 1,22,097 രൂപയോളമാണ് ഒരു പവൻ സ്വർണം വാങ്ങാൻ ചെലവാകുക.
അതേസമയം ജൂൺ മൂന്നിന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. 1,14,560 രൂപ.യായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഏറിയും കുറഞ്ഞും വില മാറിമറിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.




