Uncategorized

ആശ്വസിക്കാൻ വരട്ടെ ! സ്വ‍ർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. മൂന്ന് ദിവസങ്ങളിലായി താഴേക്ക് കുതിച്ച സ്വർണവിലയാണ് ഒറ്റക്കുതിപ്പിന് മുകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി താഴേക്കെത്തിയ സ്വർണവില കണ്ട് സ്വർണം വാങ്ങാൻ ഒരുങ്ങിയവർക്ക് തിരിച്ചടിയാവുകയാണ് ഇന്നത്തെ വില.

1,13,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ വിപണിനിരക്ക്. ​എന്നാൽ, അതേസമയം തന്നെ ​ഗ്രാമിന്റെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നുമില്ല. 14,155 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ കേരളത്തിലെ വിപണിനിരക്ക്. 1,12,080 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. അതിൽ നിന്ന് 1160 രൂപയോളം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് ഇന്നലെ രേഖപ്പെടുത്തിയത് 14010 രൂപയായിരുന്നു അതിൽ നിന്ന് 145 രൂപയോളം വർധിച്ചാണ് പവന് 14,155 രൂപയായത്.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ​ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ​ഗ്രാമിന് 13,935 രൂപയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button