Uncategorized

കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ചയാൾ സ്വയം വെടിവച്ചു മരിച്ചു

കന്പംമെട്ട്: കുഴിത്തൊളുവിൽ ഭാര്യയെ കമ്പിവടിക്ക് ആക്രമിച്ചയാൾ സ്വയം വെടിവച്ചു മരിച്ചു. കുഴിത്തൊളു പോസ്റ്റ് ഒാഫീസിലെ പോസ്റ്റ് ഒഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്. കമ്പിവടി ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചുഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പോസ്റ്റ് ഒാഫീസിൽ എത്തിയാണ് സന്തോഷ് ഭാര്യയെ ആക്രമിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button