Uncategorized

എംജി റോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം; യുവാവ് പിടിയില്‍

കൊച്ചി: നഗരത്തിലെ തിരക്കേറിയ എംജി റോഡില്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് പൊലിസ് പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ആസിഫ് ഹാസിമിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് എംജി റോഡിലൂടെ ബൈക്ക് ഇരുവശങ്ങളിലേക്കും വെട്ടിച്ചും അപകടകരമായ രീതിയില്‍ ഓടിച്ചുമായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. ബൈക്ക് ഓടിച്ചയാളും പിന്നിലിരുന്ന സുഹൃത്തും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.

ഇവര്‍ക്ക് പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവരാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലിസ് നടപടി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ബൈക്ക് ഓടിച്ച യുവാവിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജീവസുരക്ഷാ യാത്രയുടെ ഉദ്ഘാടനച്ചടങ്ങിലും ബൈക്ക് അഭ്യാസത്തിന്‍റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് ടി.ജെ. വിനോദ് എംഎല്‍എ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button