Uncategorized
എട്ട് വർഷം മുൻപ് ഭാര്യയെ നഷ്ടമായി, ഇപ്പോൾ മകളെയും; പകച്ച് അമേരിക്കയിൽ കൊല്ലപ്പെട്ട ആനിൻ്റെ പിതാവ് ജിജി മാത്യു

തിരുവനന്തപുരം: എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ ജിജി മാത്യുവിന് ഭാര്യയെ നഷ്ടപ്പെട്ടു. ഇപ്പോള്‍ മകളെയും. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട രണ്ട് യുവതികളിൽ ഒരാളായ ആന്‍ മേരിയാണ് ജിജി മാത്യുവിന്റെ മകള്‍. ഭാര്യയുടെ മരണം പോലും ഉള്‍ക്കൊള്ളാന്‍ സമയമെടുത്ത ജിജിക്ക് മകള്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ജൂണിൽ പിതാവിൻ്റെ 70-ാം പിറന്നാള്‍ ആഘോഷത്തിനായാണ് ആന്‍ അവസാനമായി നാട്ടിലെത്തിയത്. അന്ന് കണ്ട് മടങ്ങിയ മകള്‍ ഇന്ന് ജീവനോടെയില്ല എന്നത് ജിജിയെ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. ആനിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മസ്‌ക്കറ്റിലുള്ള ഇളയ സഹോദരി അബിന കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്. ആനിൻ്റെ മരണം അബിനയ്ക്കും ഉൾക്കൊള്ളാനായിട്ടില്ല




