Uncategorized

‘ആത്രേയകത്തിന് എൻ്റെ നോവലുകളിലെ ആശയങ്ങളുമായി ബന്ധം’; എഴുത്തുകാരിയും അധ്യാപികയുമായി ഡോ. വിനയശ്രീ

കൊച്ചി: വയലാര്‍ അവാര്‍ഡ് നേടിയ ആര്‍ രാജശ്രീയുടെ ‘ആത്രേയകത്തിന് താന്‍ എഴുതിയ നോവലുകളിലെ ആശയങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയശ്രീയുടെ ആരോപണം. തൻ്റെ നോവലുകളായ പഞ്ചാലിയുടെ ഏഴു രാത്രികള്‍, ശിഖണ്ഡി എന്നീ നോവലുകളിലെ ആശയങ്ങളുമായി ‘ആത്രേയകത്തിന് ബന്ധമുണ്ടെന്നാണ് വിനയശ്രീയുടെ ആരോപണം.

‘എൻ്റെ ശിഖണ്ഡി എന്ന നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രധാനപ്പെട്ട ഭാഗങ്ങള്‍ മറ്റൊരു പേരിലൂടെ എഴുതിച്ചേര്‍ത്ത ആത്രേയകം എന്ന നോവല്‍ കോപ്പി അടിച്ചതാണ് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല ഞാനൊരു സാധാരണ സ്ത്രീയാണ്. ഒരു അധ്യാപികയായ ഒരു ആള്‍ക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് വലിയ പ്രസാധകരല്ല എന്നുള്ള ഒരൊറ്റ കാരണത്താലാണ് എന്റെ ശിഖണ്ഡി അറിയപ്പെടാതെ പോയത്. അറിയപ്പെട്ടിട്ടില്ല എന്നുള്ള ഒരൊറ്റ കാരണത്താല്‍ അതില്‍ നിന്നും ഗൂഢമായി മറ്റൊരു പേരില് പുസ്തകമിറക്കുകയും ഈ ശിഖണ്ഡി എന്ന് പറയുന്ന കഥാപാത്രത്തിന് മറ്റൊരു പേര് (നിരമിത്രന്‍ ) നല്‍കുകയും ചെയ്തതു തന്നെ മന:പൂര്‍വ്വമാണ് . എൻ്റെ ശിഖണ്ഡി വായിച്ച പലരും എന്നെ വിളിച്ച് ഈ സാഹിത്യ മോഷണത്തെക്കുറിച്ച് സൂചിപ്പിക്കയുണ്ടായി. മുറിവുപറ്റിയ യോദ്ധാക്കള്‍ക്ക് ചികിത്സാലയം എന്നുള്ളത് ശിഖണ്ഡിയിലുള്ള കാഴ്ചപ്പാടാണ് അതിന് ആത്രേയകം എന്ന ഒരു പേരിട്ടു നല്‍കുകയും ചെയ്തു. അങ്ങനെ ഓരോന്നും എടുത്ത് പറയാനാണെങ്കില്‍ എന്റെ നോവലില്‍ നിന്നും ധാരാളം കോപ്പി അടിക്കപ്പെട്ടിട്ടുണ്ട്. മാറ്റപ്പെട്ടിട്ടുണ്ട്. അതിനായി ശിഖണ്ഡി എന്ന പേര് ആ നോവലില്‍ വരാതിരിക്കാന്‍ ആത്രേയകത്തിന്റെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ കണ്ടെടുത്ത ശിഖണ്ഡിയിലെ മൂല്യങ്ങളാണ് ആത്രേയകത്തിലുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിനയശ്രീ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button