Uncategorized

‘കാർഷികോപകരണങ്ങളുടെയും ഇന്ധനത്തിൻ്റെയും വില വർധിച്ചത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി’: എളമരം കരീം

തെലങ്കാന: രാജ്യത്തെ തൊഴിലാളി- കാർഷിക മേഖലകൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് എളമരം കരീം. കാർഷികോപകരണങ്ങളുടെയും ഇന്ധനത്തിൻ്റെ ഉൾപ്പെടെ വിലക്കയറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തെലങ്കാനയിൽ നടക്കുന്ന കിസാൻ സഭ 36-ാം അഖിലേന്ത്യ സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു എളമരം കരീം.

കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് അനുസരിച്ച് ആനുപാതികമായ മൂല്യം വിളകൾക്ക് ലഭിക്കുന്നില്ലെന്നും വിളകൾക്ക് താങ്ങുവില ഉയർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകരെയും കർഷക തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണ്. കുറഞ്ഞ വേതനം നൽകുകയും കരാർ ജോലിക്ക് നിർബന്ധിതമാക്കുകയും ചെയ്യുകയാണ്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമാണിത്. മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ചൂഷണത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭം ആണ് ഉയരേണ്ടതെന്നും എളമരം കരീം പറഞ്ഞു.

അതേസമയം, കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് കിസാൻ സഭയുടേതെന്ന് ബൃന്ദാ കാരാട്ടും പ്രതികരിച്ചു. കിസാൻ സഭ രൂപീകരിച്ചിട്ട് 90 വർഷം പൂർത്തിയാക്കിയെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതാണ് കിസാൻ സഭയെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button