Uncategorized

മുന്നറിയിപ്പുകൾ ലംഘിച്ചു; ബ്രേക്ക് തകരാറിലായ വന്ദേ ഭാരത് ഓടിയത് 463 കിലോമീറ്റർ

ജാർഖണ്ഡിനും ഉത്തർപ്രദേശിനുമിടയിൽ ബ്രേക്കിംഗ് സിസ്റ്റം തകരാറിലായ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തിയത് 463 കിലോമീറ്ററോളം. ട്രെയിനിൽ ആളില്ലായിരുന്നു എന്നതാണ് ആശ്വാസം. എന്നാൽ, മറ്റു ട്രെയിനുകൾക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ സർവീസ് നടത്തിയ സംഭവത്തിൽ ദക്ഷിണ റെയിൽവേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജാർഖണ്ഡിലെ ഹാതിയയിൽ നിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് ഒരു ഫ്രൈറ്റ് ലോക്കോമോട്ടീവ് ഉപയോഗിച്ചാണ് ആളില്ലാത്ത വന്ദേ ഭാരത് റെയ്ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നത്. യാത്രയിലുടനീളം വന്ദേ ഭാരതിന്റെ ബ്രേക്കിംഗ് സിസ്റ്റം ലോക്കോമോട്ടീവുമായി സംയോജിപ്പിക്കേണ്ടതായിരുന്നു. എന്നാൽ റെയിൽവേ ജീവനക്കാർ ഇത് കൃത്യമായി ഉറപ്പുവരുത്തുകയോ തകരാർ റിപ്പോർട്ട് ചെയ്ത ശേഷമുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഹാതിയയിൽ നിന്ന് പുറപ്പെട്ട ശേഷം നടത്തിയ പരിശോധനയിൽ തന്നെ ബ്രേക്ക് പവർ വളരെ കുറവാണെന്ന് ലോക്കോ പൈലറ്റ് കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശിലെ ചന്ദൗലിൽ ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ ട്രെയിൻ എത്തിയ ശേഷമാണ് ജീവനക്കാർ നടപടിയെടുത്തത്. പരിശോധനയിൽ എല്ലാ കോച്ചുകളിലെയും ബ്രേക്കിംഗ് സിസ്റ്റം ഐസൊലേറ്റ് ചെയ്ത നിലയിലായിരുന്നുവെന്നും ഇത് ബ്രേക്ക് വീഴുന്നത് തടയാൻ കാരണമായതായും കണ്ടെത്തി.

കോച്ചുകളുടെ ബ്രേക്കുകൾ പ്രവർത്തിക്കാതെ ലോക്കോമോട്ടീവിന്റെ ബ്രേക്കും റീജനറേറ്റീവ് ബ്രേക്കിംഗും മാത്രം ഉപയോഗിച്ചാണ് ട്രെയിൻ 463 കിലോമീറ്ററോളം സഞ്ചരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button